/sathyam/media/media_files/FP9XpYY4NblnqPkRiTGx.jpg)
പട്ന : ബിഹാറിലെ താരാബാരി ​ഗ്രാമത്തിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് സ്റ്റേഷന് തീയിട്ട് നാട്ടുകാർ. ഭാര്യ മരിച്ച ഒരാള്‍, മരണത്തിന് ശേഷം രണ്ട് ദിവസം മുമ്പ് 14 വയസ്സുള്ള ഭാര്യാസഹോദരിയെ വിവാഹം കഴിച്ചിരുന്നു.
ഇന്ത്യയിൽ സ്ത്രീകൾക്ക് വിവാഹിതരാകാനുള്ള നിയമപരമായ പ്രായം 18 ആയതിനാൽ വ്യാഴാഴ്ച ഉച്ചയോടെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലിസ് മർദ്ദിച്ചതിനെ തുടർന്നാണ് ദമ്പതികൾ കസ്റ്റഡിയിൽ മരിച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
പൊലീസ് സ്റ്റേഷനിലെ ലോകപ്പിന്റെ സിസിടിവി ദ്യശങ്ങളിൽ ഒരാൾ തുണി ഉപയോ​ഗിച്ച് തുങ്ങി മരിക്കാൻ ശ്രമിക്കുന്നതിന്റെ ദ്യശങ്ങൾ കാണിക്കുന്നുണ്ട്.
ഇരുവരുടെയും മരണവാർത്ത അറിഞ്ഞതോടെ രോഷാകുലരായ ഗ്രാമവാസികൾ താരാബാരി പൊലീസ് സ്റ്റേഷൻ വളയുകയും പൊലീസുകാർക്ക് നേരെ കല്ലെറിയുകയും പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഭവത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ സദർ എസ്ഡിപിഒ രാംപുകർ സിംഗ് ഉൾപ്പെടെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
മർദനമേറ്റ് പൊലീസിൻ്റെ അനാസ്ഥ മൂലമാണ് ദമ്പതികൾ കസ്റ്റഡിയിൽ മരിച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വിഷയത്തിൽ പ്രതികരിക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us