/sathyam/media/media_files/2025/12/19/pollution-2025-12-19-12-45-28.jpg)
ഡല്‍ഹി: ഡല്‍ഹിയിലെ മലിനീകരണ തോത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആദ്യ ഘട്ടത്തില്‍ 10,000 സര്‍ക്കാര്‍ സ്‌കൂള്‍ ക്ലാസ് മുറികളില്‍ എയര്‍ പ്യൂരിഫയറുകള്‍ സ്ഥാപിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. ഡല്‍ഹിയിലെ 10,000 സര്‍ക്കാര്‍ സ്‌കൂളുകളില്‍ എയര്‍ പ്യൂരിഫയറുകള്‍ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ ഉടന്‍ ക്ഷണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദ് പ്രഖ്യാപിച്ചു.
ഡല്‍ഹി-എന്‍സിആറില്‍ വായുവിന്റെ ഗുണനിലവാരം ഗുരുതരമായതും ഗ്രാപ്പ് 4 ഏര്‍പ്പെടുത്തിയതുമായ സാഹചര്യത്തില്‍, ദേശീയ തലസ്ഥാനം അഞ്ചാം ക്ലാസ് വരെ ഓഫ്ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവച്ചു.
അതേസമയം 6 മുതല്‍ 11 വരെയുള്ള ക്ലാസുകള്‍ ഹൈബ്രിഡ് മോഡില്‍ നടക്കും. വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ഉത്തരവ് പ്രകാരം, അഞ്ചാം ക്ലാസ് വരെയുള്ള ഡല്‍ഹി സ്‌കൂളുകള്‍ ഓണ്‍ലൈന്‍ മോഡിലും 6 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈബ്രിഡ് മോഡിലും ക്ലാസുകള്‍ നടത്തും.
ഓണ്‍ലൈന്‍, ഓഫ്ലൈന്‍ പഠനങ്ങളുടെ സംയോജനത്തിലൂടെ പാഠങ്ങള്‍ തുടരുന്നതിനിടയില്‍ ശാരീരിക അറ്റന്‍ഡന്‍സ് കുറയ്ക്കാന്‍ സ്‌കൂളുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us