ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/2025/12/19/pollution-2025-12-19-14-42-20.jpg)
ഡല്‍ഹി: ഡല്‍ഹിയിലെ അതീവ ഗുരുതരമായ വായുമലിനീകരണത്തെക്കുറിച്ച് പാര്‍ലമെന്റില്‍ നടക്കാനിരുന്ന നിര്‍ണ്ണായക ചര്‍ച്ച നടന്നില്ല. വെള്ളിയാഴ്ച രാവിലെ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
Advertisment
ഡിസംബര്‍ ഒന്നിന് ആരംഭിച്ച സമ്മേളനം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദ ബില്ലുകളുടെ ചര്‍ച്ചയോടെയാണ് അവസാനിച്ചത്.
വടക്കേ ഇന്ത്യയിലെ വായുമലിനീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ നേരത്തെ സമ്മതിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരമായിരുന്നു ഈ തീരുമാനം.
എന്നാല്‍ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കൊണ്ടുവന്ന 'ജി റാം ജി' ബില്ലിനെച്ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ പ്രക്ഷുബ്ധമാകുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us