New Update
/sathyam/media/media_files/2024/11/20/XOm1Hpkz3AeAWWGFHrcG.jpg)
ഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ 50 ശതമാനം ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച് ആം ആദ്മി സര്‍ക്കാര്‍.
Advertisment
മലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഓഫീസുകളില്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. 50% ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യും.
ഇത് നടപ്പാക്കുന്നതിനായി ഉദ്യോഗസ്ഥരുമായി ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് സെക്രട്ടറിയേറ്റില്‍ യോഗം ചേരുമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ട്വീറ്റ് ചെയ്തു.
ഡല്‍ഹിയിലെ മലിനീകരണ തോത് ഉയരുന്നത് നിവാസികള്‍ക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ നഗരത്തിലെ വായു ഗുണനിലവാര സൂചിക 422 എന്ന ഗുരുതരമായ വിഭാഗത്തിലെത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us