മാ​ർ​പാ​പ്പ​യെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ക്ക​ണം; സീ​റോ മ​ല​ബാ​ർ സ​ഭാ നേ​തൃ​ത്വം പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

New Update
1000330007

ന്യൂ​ഡ​ൽ​ഹി: സീ​റോ മ​ല​ബാ​ർ സ​ഭാ നേ​തൃ​ത്വം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ക​ത്ത് പ്ര​ധാ​ന​മ​ന്ത്രി​ക്ക് കൈ​മാ​റി.

Advertisment

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ചും ച​ർ​ച്ച​യാ​യി. രാ​ജ്യ​ത്തു ക്രൈ​സ്ത​വ​ർ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ളും സം​ഘം പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ചു.

സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ലും ഫ​രീ​ദാ​ബാ​ദ് അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യും സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ മ​റ്റ് ബി​ഷ​പ്പു​മാ​രും ‌​കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ, ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Advertisment