New Update
/sathyam/media/media_files/2025/05/04/SNKB80GTwzwSZcIZ1enC.jpg)
ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനുമായുള്ള തപാൽ സർവ്വീസുകൾ അവസാനിപ്പിച്ച് ഇന്ത്യ.
Advertisment
എല്ലാവിധ പോസ്റ്റൽ, പാഴ്‌സൽ സർവ്വീസുകളും മരവിപ്പിച്ചു. വ്യോമ-കര-കടൽ മാർഗം ഇനി ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനുമായി തപാൽ, പാഴ്‌സൽ സർവ്വീസ് ഉണ്ടാവില്ല.
കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവിറക്കിയത്. നേരത്തെ പുൽവാമ ഭീകരാക്രമണം ഉണ്ടായപ്പോഴും പാക്കിസ്ഥാനുമായുള്ള തപാൽ ബന്ധം ഇന്ത്യ മരവിപ്പിച്ചിരുന്നു.