ഭോപ്പാല്‍: ഭോപ്പാലിലെ അംബേദ്കര്‍ ഫ്‌ലൈഓവറില്‍ ഉദ്ഘാടനം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കുഴികള്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്.
പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫ്‌ലൈഓവര്‍ പരിശോധിക്കുകയും രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ചീഫ് എഞ്ചിനീയര്‍ക്കും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും നോട്ടീസ് നല്‍കി
ജനുവരി 23 ന് മുഖ്യമന്ത്രി മോഹന്‍ യാദവ് ആണ് ഫ്‌ലൈഓവര്‍ ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസമായി ബോര്‍ഡ് ഓഫീസ് സ്‌ക്വയറിനു മുകളിലുള്ള ഭാഗത്ത് കുഴികള്‍ കാണപ്പെടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന്, അഡീഷണല്‍ ചീഫ് സെക്രട്ടറി നീരജ് മണ്ട്‌ലോയി ഘടന പരിശോധിച്ചു.
ക്രാഷ് ബാരിയറുകള്‍ക്കും പ്രധാന കാരിയേജ് വേയ്ക്കും ഇടയിലുള്ള 18 ഇഞ്ച് വീതിയുള്ള സ്ട്രിപ്പില്‍ പരിശോധനാ സംഘം തകരാറുകള്‍ കണ്ടെത്തി
ഈ സ്ട്രിപ്പ് പ്രധാന സ്ലാബുമായി ശരിയായി ബന്ധിപ്പിച്ചിട്ടില്ലായിരുന്നു. ഇതാണ് പലയിടത്തും കുഴികള്‍ക്കും മണ്ണൊലിപ്പിനും കാരണമായത്.