‘‘ഇത് സത്യമാണ്. ഈ പ്രായത്തിൽ ഞാൻ വീണ്ടും അച്ഛനായി. ഇപ്പോൾ ജീവിതത്തിന് ഒരു പൂർണത വന്നതു പോലെ തോന്നുന്നു. മകൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്- നടൻ പ്രഭുദേവ

തിരുപ്പതിയിലെ വിഐപി ക്യൂവില്‍ നിൽക്കുന്ന പ്രഭുദേവയുടെയും കുടുംബത്തിന്റെയും വിഡിയോകളും ഫോട്ടോകളും സോഷ്യൽ മീ‍ഡിയയിൽ വൈറലാണ്. കുഞ്ഞിന്‍റെ മുഖം ക്യാമറകളില്‍ കാണാത്ത വിധമാണ് ഭാര്യ ഹിമാനി കുട്ടിയെ എടുത്തിരുന്നത്.

author-image
admin
New Update
kygk

ഭാര്യ ഹിമാനിയും രണ്ട് മാസം പ്രായമായ കുഞ്ഞുമായി തിരുപ്പതി ദർശനം നടത്തി നടൻ പ്രഭുദേവ. തിരുപ്പതിയിലെ വിഐപി ക്യൂവില്‍ നിൽക്കുന്ന പ്രഭുദേവയുടെയും കുടുംബത്തിന്റെയും വിഡിയോകളും ഫോട്ടോകളും സോഷ്യൽ മീ‍ഡിയയിൽ വൈറലാണ്. കുഞ്ഞിന്‍റെ മുഖം ക്യാമറകളില്‍ കാണാത്ത വിധമാണ് ഭാര്യ ഹിമാനി കുട്ടിയെ എടുത്തിരുന്നത്. പ്രഭുദേവയുടെയും ഭാര്യ ഹിമാനിയുടെയും ആദ്യത്തെ കുഞ്ഞാണിത്. 2020 ലോക്ഡൗൺ കാലത്താണ് പ്രഭുദേവയും ഫിസിയോതെറാപ്പിസ്റ്റായ ഹിമാനി സിങ്ങും വിവാഹിതരായത്. അൻപതാം വയസ്സില്‍ ഒരു കുഞ്ഞിന്റെ അച്ഛനായതിൽ സന്തോഷമുണ്ടെന്നും പ്രഭുദേവ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

Advertisment

‘‘ഇത് സത്യമാണ്. ഈ പ്രായത്തിൽ ഞാൻ വീണ്ടും അച്ഛനായി. ഇപ്പോൾ ജീവിതത്തിന് ഒരു പൂർണത വന്നതു പോലെ തോന്നുന്നു. മകൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാൽത്തന്നെ എന്റെ ജോലിഭാരം കുറച്ചിട്ടുണ്ട്. ഞാൻ വളരെയധികം ജോലി ചെയ്യുന്നതായി എനിക്കു തോന്നി. എന്റെ കുടുംബത്തോടൊപ്പം കുറച്ചു സമയം ചെലവഴിക്കാനാണ് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്.’’- താരം പറഞ്ഞു.2011 ൽ ആദ്യ ഭാര്യ റംലത്തുമായി പ്രഭുദേവ വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. ഈ ബന്ധത്തില്‍ പ്രഭുദേവയ്ക്ക് മൂന്ന് ആൺമക്കളുണ്ട്. മൂത്ത മകൻ അര്‍ബുദ രോഗത്തെ തുടർന്ന് പതിമൂന്നാം വയസ്സില്‍ മരണമടഞ്ഞു.

daughter prabhu-deva himani-singh tirupati
Advertisment