മുംബൈ: മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയും മുൻ ബി.ജെ.പി എം.പിയുമായ പ്രഗ്യാ സിങ് ഠാക്കൂറിനെതിരെ പ്രത്യേക കോടതി വീണ്ടും ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.
ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കേസുകൾക്കായുള്ള പ്രത്യേക കോടതി ഈ മാസം പ്രഗ്യാ സിങ്ങിനെതിരെ പുറപ്പെടുവിക്കുന്ന രണ്ടാമത്തെ വാറന്റാണിത്.
കോടതിയിൽ ഹാജരാകാത്തതിനെതുടർന്ന് നവംബർ അഞ്ചിന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ഇന്നലെ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
ഭോപാലിലെ ആശുപത്രിയിൽ ചികിത്സയിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് പ്രതിയുടെ അഭിഭാഷകൻ ജെ.പി. മിശ്ര ബുധനാഴ്ച കോടതിയെ അറിയിച്ചിരുന്നു. മെഡിക്കൽ രേഖകളും അദ്ദേഹം സമർപ്പിച്ചു.
തുടർന്ന് 10,000 രൂപയുടെ പുതിയ ജാമ്യ വാറന്റ് പുറപ്പെടുവിച്ച ജഡ്ജി, ഡിസംബർ രണ്ടിന് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചു.