മുൻ എംപി പ്രജ്വൽ രേവണ്ണ പരപ്പന അഗ്രഹാര ജയിലില്‍ ലൈബ്രറി ക്ലർക്ക്; ദിവസ വേതനം 522 രൂപ

'നിര്‍ദ്ദേശിക്കപ്പെട്ട കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍, ഓരോ ദിവസത്തെ ജോലിക്കും അദ്ദേഹത്തിന് 522 രൂപ ലഭിക്കാന്‍ അര്‍ഹതയുണ്ട്.

New Update
Untitled

ഡല്‍ഹി: ബലാത്സംഗ കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്ക് പരപ്പന അഗ്രഹാര ജയിലില്‍ ലൈബ്രറി ക്ലാര്‍ക്കായി ജോലി. പ്രതിദിനം 522 രൂപ ശമ്പളം ലഭിക്കും.


Advertisment

മറ്റ് തടവുകാര്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യുക, കടം വാങ്ങിയ പുസ്തകങ്ങളുടെ രേഖകള്‍ സൂക്ഷിക്കുക എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ഉത്തരവാദിത്തങ്ങളെന്ന് ജയില്‍ അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.


'നിര്‍ദ്ദേശിക്കപ്പെട്ട കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍, ഓരോ ദിവസത്തെ ജോലിക്കും അദ്ദേഹത്തിന് 522 രൂപ ലഭിക്കാന്‍ അര്‍ഹതയുണ്ട്.

ജയില്‍ നിയമങ്ങള്‍ അനുസരിച്ച്, ജീവപര്യന്തം തടവുകാര്‍ ഏതെങ്കിലും തരത്തിലുള്ള ജോലികള്‍ ചെയ്യേണ്ടതുണ്ട്, കൂടാതെ അവരുടെ കഴിവുകളും സന്നദ്ധതയും അനുസരിച്ചാണ് നിയമനങ്ങള്‍ നല്‍കുന്നത്,' ഒരു ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Advertisment