മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ആവശ്യമായ അംഗസംഖ്യ ലഭിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്ന പക്ഷത്തെ തിരഞ്ഞെടുക്കും: പ്രകാശ് അംബേദ്കര്‍

അധികാരം ആര്‍ക്കു വേണമെന്ന് തീരുമാനിക്കേണ്ടത് തന്റെ പാര്‍ട്ടിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

New Update
Will choose the side that can form government: Prakash Ambedkar Nation

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ആവശ്യമായ അംഗസംഖ്യ ലഭിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകുന്ന പക്ഷത്തെ തിരഞ്ഞെടുക്കുമെന്ന് വഞ്ചിത് ബഹുജന്‍ അഘാഡി നേതാവ് പ്രകാശ് അംബേദ്കര്‍.

Advertisment

അധികാരം ആര്‍ക്കു വേണമെന്ന് തീരുമാനിക്കേണ്ടത് തന്റെ പാര്‍ട്ടിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു പാര്‍ട്ടിയെയോ സഖ്യത്തെയോ പിന്തുണയ്ക്കാന്‍ വിബിഎയ്ക്ക് അവസരം ലഭിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്ന ഒരാളോടൊപ്പം ഞങ്ങള്‍ ചേരും. ഞങ്ങള്‍ അധികാരം തിരഞ്ഞെടുക്കും. അദ്ദേഹം എക്‌സില്‍ കുറിച്ചു. 

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വിബിഎ 200 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. 2019ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ 236 മണ്ഡലങ്ങളില്‍ പാര്‍ട്ടി മത്സരിച്ചെങ്കിലും അക്കൗണ്ട് തുറക്കാനായിരുന്നില്ല. മത്സരിച്ച സീറ്റുകളിലെ വോട്ട് വിഹിതം 5.5 ശതമാനമായിരുന്നു.

Advertisment