പനാജി: ഗോവ ഒരു ഭോഗ് ഭൂമിയേക്കാള്‍ (ആനന്ദത്തിന്റെ നാട്) യോഗഭൂമിയും പശുക്കളുടെ നാടും ആണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. തീരദേശ സംസ്ഥാനമായ ഗോവയില്‍ സൂര്യന്‍, മണല്‍, കടല്‍ എന്നിവയേക്കാള്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നത് ക്ഷേത്രങ്ങളും സംസ്‌കാരവുമാണ് എന്നും അദ്ദേഹം വാദിച്ചു.
മുമ്പ് ആളുകള്‍ ഗോവയില്‍ വരുമ്പോഴെല്ലാം ഇത് ഒരു ആനന്ദ നാട് ആണെന്ന് അവര്‍ കരുതിയിരുന്നു. എന്നാല്‍ ഇത് ഭോഗ് ഭൂമിയല്ല, പകരം യോഗ ഭൂമി ആണ്. ഇത് ഗോ-മാതാ ഭൂമിയാണ്. ഇവിടെ സനാതന്‍ സന്‍സ്തയുടെ ആശ്രമമുണ്ട്. ഇത് പരശുരാമന്റെ നാടാണ്. മുഖ്യമന്ത്രി പറഞ്ഞു.
സനാതന്‍ സന്‍സ്തയുടെ സ്ഥാപകനായ ജയന്ത് അതാവലെയുടെ 83-ാം ജന്മവാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി സാവന്ത്.
സംസ്ഥാനത്തെ വൃത്തിയുള്ളതും മനോഹരവുമായ ക്ഷേത്രങ്ങളാണ് ബീച്ചുകളേക്കാള്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതെന്ന് സാവന്ത് പറഞ്ഞു.
മുന്‍കാലങ്ങളില്‍ ആളുകള്‍ ഗോവയില്‍ സൂര്യപ്രകാശം, മണല്‍, കടല്‍ എന്നിവ കാണാന്‍ പോയിരുന്നു. ഇപ്പോള്‍ അത് മാറി.
നമ്മുടെ സമ്പന്നമായ സംസ്‌കാരവും മഹത്തായ ക്ഷേത്രങ്ങളും അനുഭവിക്കാന്‍ വിനോദസഞ്ചാരികള്‍ ഇവിടെയെത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.