Advertisment

തെലങ്കാനയില്‍ കോളിളക്കം സൃഷ്‌ടിച്ച പ്രണയ് കൊലക്കേസിലെ രണ്ടാം പ്രതിക്ക് വധശിക്ഷ

കേസിലെ ഒന്നാം പ്രതിയും അമൃതയുടെ പിതാവുമായ മാരുതി റാവുവിനെ 2020ല്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.

New Update
pranay case

നല്‍ഗൊണ്ട: തെലങ്കാനയില്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയായ പ്രണയ്ക്ക് നീതി. കേസിലെ രണ്ടാം പ്രതിക്ക് നല്‍ഗൊണ്ടയിലെ എസ്സി, എസ്ടി കോടതി വധശിക്ഷ വിധിച്ചു. രണ്ടാം പ്രതിയായ സുഭാഷ് കുമാര്‍ ശര്‍മ്മയ്ക്കാണ് വധശിക്ഷ വിധിച്ചത്. അഞ്ച് വര്‍ഷത്തിലേറെ നീണ്ടുനിന്ന വിചാരണയ്ക്കൊടുവിലാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.

Advertisment

ബാക്കിയുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. അമൃതയുമായി മിശ്ര വിവാഹം കഴിച്ചതിന്റെ പേരില്‍ 2018ലാണ് പ്രണയ് എന്ന യുവാവ് പട്ടാപ്പകല്‍ ക്രൂരമായി കൊല്ലപ്പെട്ടത്.


കേസിലെ ഒന്നാം പ്രതിയും അമൃതയുടെ പിതാവുമായ മാരുതി റാവുവിനെ 2020ല്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.


മകള്‍ താഴ്ന്ന ജാതിയില്‍പെട്ട യുവാവിനെ വിവാഹം ചെയ്തതിന് പിന്നാലെ മാരുതി റാവു ക്വട്ടേഷന്‍ നല്‍കുകയും, രണ്ടാം പ്രതിയായ സുഭാഷ് കുമാര്‍ ശര്‍മ്മയെ കൊണ്ട് പ്രണയ്യെ കൊലപ്പെടുത്തുകയുമായിരുന്നു.


2018 സെപ്റ്റംബര്‍ 14 നാണ് പ്രണയ് ക്രൂരമായി കൊല്ലപ്പെട്ടത്. കേസില്‍ 2019 ല്‍ എട്ട് പ്രതികളെ ഉള്‍പ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 

 

Advertisment