പട്ന: ബീഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ബിപിഎസ്സി) പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മരണം വരെ നിരാഹാര സമരം നടത്തുന്ന ജന്‍ സൂരജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോറിനെ പട്ന പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് കിഷോറിനെ പട്നയിലെ ഗാന്ധി മൈതാനത്ത് നിന്ന് ബലമായി പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ആംബുലന്‍സില്‍ എയിംസിലേക്ക് കൊണ്ടുപോയി
കിഷോറിനെ നിരാഹാര സ്ഥലത്ത് നിന്ന് പട്ന പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നീക്കം ചെയ്യുന്നതും അദ്ദേഹത്തിന്റെ അനുയായികള്‍ 'വന്ദേമാതരം' വിളികളോടെ എതിര്‍ക്കുന്നതും വാര്‍ത്താ ഏജന്‍സിയായ പിടിഐ പങ്കിട്ട ഒരു വീഡിയോയില്‍ കാണം.
പ്രദേശത്തെ പ്രതിഷേധം നിയമവിരുദ്ധമാണെന്ന് വാദിച്ച് നേരത്തെ കിഷോറിനും അദ്ദേഹത്തിന്റെ 150 അനുയായികള്‍ക്കുമെതിരെ ജില്ലാ ഭരണകൂടം എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു
പട്ന ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഗര്‍ദാനി ബാഗിലെ നിയുക്ത സ്ഥലത്തല്ലാതെ മറ്റൊരു സ്ഥലത്ത് ധര്‍ണ അനുവദിക്കാനാവില്ലെന്ന് പട്ന ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രശേഖര്‍ സിംഗ് പറഞ്ഞു.