ഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള തന്റെ പ്രവചനങ്ങള്‍ തെറ്റിപ്പോയതായി സമ്മതിച്ച് പ്രശാന്ത് കിഷോര്‍. തിരഞ്ഞെടുപ്പിന് മുമ്പുള്ള തന്റെ വിലയിരുത്തലുകളില്‍ അപാകത ഉണ്ടായതായി അദ്ദേഹം വ്യക്തമാക്കി.
ഞാനും എന്നെപ്പോലുള്ള വോട്ടര്‍മാരും തെറ്റിദ്ധരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ജൂണ്‍ 4 ന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ബി ജെ പി 2019 ലെ തിരഞ്ഞെടുപ്പ് പ്രകടനം ആവര്‍ത്തിക്കുമെന്നും ഏകദേശം 300 സീറ്റുകള്‍ നേടുമെന്നും പ്രശാന്ത് കിഷോര്‍ പ്രവചിച്ചിരുന്നു.
എന്നാല്‍ 2019 ലെ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കുറവായ 240 ലോക്സഭാ സീറ്റുകള്‍ നേടാനെ ബിജെപിക്ക് കഴിഞ്ഞുള്ളു.
രാജ്യത്തെ ഭാവി തിരഞ്ഞെടുപ്പുകളില്‍ കണക്കുകള്‍ പ്രവചിക്കുന്നത് തുടരുമോ എന്ന ചോദ്യത്തിന്, ഇല്ല, ഇനി തിരഞ്ഞെടുപ്പിലെ സീറ്റുകളുടെ എണ്ണം താന്‍ പ്രവചിക്കില്ലെന്നാണ് പ്രശാന്ത് കിഷോറിന്റെ മറുപടി.