പ്രയാഗ്രാജ്: ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ് നാല് പേര്‍ മരിച്ചു. 35 വയസ്സുള്ള വീരേന്ദ്ര ബന്‍വാസി, ഭാര്യ 32 വയസ്സുള്ള പാര്‍വതി, 3 വയസ്സുള്ള മകള്‍ രാധ, 2 വയസ്സുള്ള കരിഷ്മ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി എല്ലാവരും വീട്ടില്‍ ഉറങ്ങുകയായിരുന്നു.
പെട്ടെന്ന് ശക്തമായ കാറ്റും മഴയും ഇടിമിന്നലുമുണ്ടായി എല്ലാവരും മരിച്ചു, കുടില്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.
മറ്റൊരു മകള്‍ സോന്‍കുമാരി അടുത്തുള്ള മറ്റൊരു വീട്ടില്‍ ഉറങ്ങുകയായിരുന്നു. ഇതുമൂലം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.