ഡല്‍ഹി: പ്രയാഗ്രാജിലെ കര്‍ച്ചന തഹ്സിലിലെ ഇസോട്ട ഗ്രാമത്തില്‍ നടന്ന കലാപത്തില്‍ ശക്തമായ നടപടിയുമായി പൊലീസ്. തീവയ്പ്പ്, നാശനഷ്ടങ്ങള്‍ സൃഷ്ടിക്കല്‍, കല്ലേറ് എന്നിവയുമായി ബന്ധപ്പെട്ട് കലാപകാരികളെ അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കലാപത്തിന് ശേഷം പ്രദേശത്ത് ഏകദേശം 42 ബൈക്കുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി, ഇവ പോലീസ് പിടിച്ചെടുത്തു. ഇവ കലാപത്തില്‍ പങ്കെടുത്ത യുവാക്കളുടേതായി കരുതപ്പെടുന്നു.
ബൈക്കുകള്‍ ഉപേക്ഷിച്ച് പ്രതികള്‍ ഓടി രക്ഷപ്പെട്ടതായാണ് വിവരം. ഇപ്പോള്‍ ബൈക്കുകളുടെ നമ്പറുകള്‍ പരിശോധിച്ച് അവ ആരുടേതെന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമം. തുടര്‍ന്ന് നോട്ടീസ് അയച്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.
ഇതുവരെ 50-ലധികം പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഫോട്ടോകളുടെയും വീഡിയോകളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണ്.