പ്രയാഗ്രാജ്: കുളത്തില്‍ വീണ് നാല് കുട്ടികള്‍ മരിച്ച നിലയില്‍. പ്രയാഗ്രാജിലെ യമുനാപറയിലെ മേജ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സിര്‍സ ഔട്ട്പോസ്റ്റിന് കീഴിലുള്ള ബെഡൗളി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്ന് അല്‍പ്പം അകലെയുള്ള കുളത്തില്‍ നാല് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
മരിച്ച കുട്ടികള്‍ 3 മുതല്‍ 5 വയസ്സുവരെ പ്രായമുള്ളവരാണ്. ഹിരയുടെ മകന്‍ ഹുനാര്‍ (5), മകള്‍ വാന്‍വി (4), വിമലിന്റെ മകന്‍ കാന്ത (5), സഞ്ജയുടെ മകന്‍ കേസരി (4) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 3 മണിക്ക് കുട്ടികളെ വീട്ടില്‍ നിന്ന് കാണാതായി. കുട്ടികള്‍ മത്സ്യബന്ധനത്തിന് പോയതായാണ് പ്രാഥമിക വിവരം.
പോലീസ് സ്ഥലത്തെത്തി, മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. കുട്ടികള്‍ കളിക്കുന്നതിനിടെ കുളത്തില്‍ വീണതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നുവെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എസ്.പി. ഉപാധ്യായയുടെ വിശദീകരണം.