വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു: ഡല്‍ഹിയില്‍ ഗര്‍ഭിണിയായ കൗമാരക്കാരിയെ കാമുകന്‍ കൊലപ്പെടുത്തി കുഴിച്ചുമൂടി

പ്രതി സലീം ഇരയെ കൊലപ്പെടുത്തിയത് തന്നെ വിവാഹം കഴിക്കാന്‍ സമ്മര്‍ദം ചെലുത്തിയതിനാലാകാമെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

New Update
Pregnant teen murdered by boyfriend in Delhi

ഡല്‍ഹി: ഹരിയാനയിലെ റോഹ്തക്കില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ 19 കാരിയുടെ കൊലപാതകത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തി ഡല്‍ഹി പോലീസ്.

Advertisment

ഒക്ടോബര്‍ 22-ന് തന്റെ സഹോദരിയെ കാണാതായെന്ന് കാണിച്ച് ഇരയുടെ സഹോദരന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

തന്റെ സഹോദരിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഒരാള്‍ക്ക് തിരോധാനത്തില്‍ പങ്കുണ്ടായിരിക്കുമെന്ന് സഹോദരന്‍ സംശയിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയായ സഞ്ജു എന്ന സലീമിനെ (ഇരയുടെ കാമുകന്‍) പോലീസ് പിടികൂടി. തുടര്‍ന്ന് സുഹൃത്തുക്കളായ പങ്കജ്, റിതിക് എന്നിവരുടെ സഹായത്തോടെ തങ്ങള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതായി സമ്മതിച്ചു.

ഇരയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒന്നിലധികം സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം നടത്തിയെന്നും മൂന്ന് പ്രതികളില്‍ രണ്ടുപേരെ പിടികൂടിയെന്നും പോലീസ് വ്യക്തമാക്കി.

പ്രതി സലീം ഇരയെ കൊലപ്പെടുത്തിയത് തന്നെ വിവാഹം കഴിക്കാന്‍ സമ്മര്‍ദം ചെലുത്തിയതിനാലാകാമെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

 

Advertisment