ശസ്ത്രക്രിയ ടേബിളിൽനിന്ന് വീണ് ഗർഭിണിയായ യുവതി മരണപ്പെട്ടു, സംഭവം ജാർഖണ്ഡിൽ

New Update
images (77)

ഡൽഹി: ശസ്ത്രക്രിയ ടേബിളിൽനിന്ന് വീണ് ഗർഭിണിയായ യുവതി മരണപ്പെട്ടു. ജാർഖണ്ഡിലെ ഹജാരിബാഗിലെ ഷെയ്ഖ് ഭിഖാരി മെഡിക്കൽ കോളേജിലാണ് സംഭവം. പ്രസവവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചാന്ദ്നി കുമാരിയാണ് ദാരുണമായി മരണപ്പെട്ടത്.

Advertisment

ശസ്ത്രക്രിയാ ടേബിളിൽനിന്ന് താഴെവീണ് ഗുരുതരാവസ്ഥയിലായി ചാന്ദ്നി കുമാരിയെ പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷെയ്ഖ് ഭിഖാരി മെഡിക്കൽ കോളേജിൽ ഉണ്ടായ കടുത്ത അനാസ്ഥയാണ് ചാന്ദ്നിയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. 

ശസ്ത്രക്രിയയ്ക്കായി എത്തിച്ചെങ്കിലും ഓപ്പറേഷൻ തിയറ്ററിൽ ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. നഴ്സുമാരാണ് സിസേറിയൻ നടത്താൻ ഒരുങ്ങിയതെന്നും ബന്ധുക്കൾ പറയുന്നു.

അതേസമയം രോഗിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുക്കൾ ചികിത്സ തടസപ്പെടുത്തുകയായിരുന്നുവെന്നാണ് സിവില്‍ സര്‍ജന്‍ ഡോ. അശോക് കുമാർ പ്രതികരിക്കുന്നത്. രോഗിയുടെ ബന്ധുക്കൾ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. ഓപ്പറേഷൻ തീയേറ്ററിലെ സുരക്ഷ മാനദണ്ഡങ്ങൾ ഉൾപ്പടെ പരിശോധിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Advertisment