മുതിർന്ന ബിജെപി നേതാവും ഒമ്പത് തവണ എംഎൽഎയുമായ പ്രേം കുമാർ ബീഹാർ നിയമസഭാ സ്പീക്കറായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

മുഴുവന്‍ സഭയുടെയും പേരില്‍ പ്രേം കുമാര്‍ ജിയെ ഞാന്‍ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന് ദീര്‍ഘകാല പരിചയമുണ്ട്, സഭയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പൂര്‍ണ്ണമായും സഹകരിക്കും.

New Update
Untitled

ഡല്‍ഹി: ബീഹാര്‍ നിയമസഭയുടെ 18-ാമത് സ്പീക്കറായി പ്രേം കുമാറിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. പ്രതിപക്ഷ എംഎല്‍എമാരുടെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചു. പ്രേം കുമാര്‍ ഇന്നലെ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.

Advertisment

വിജയ് കുമാര്‍ സിന്‍ഹയ്ക്കും നന്ദ്കിഷോര്‍ യാദവിനും ശേഷം, ബിജെപി ക്വാട്ടയില്‍ നിന്നുള്ള മൂന്നാമത്തെ സ്പീക്കറാണ് പ്രേം കുമാര്‍. അവര്‍ക്ക് മുമ്പ് രണ്ട് ജെഡിയു നേതാക്കളായ ഉദയ് നാരായണ്‍ ചൗധരിയും വിജയ് കുമാര്‍ ചൗധരിയും സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.


മുഴുവന്‍ സഭയുടെയും പേരില്‍ പ്രേം കുമാര്‍ ജിയെ ഞാന്‍ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന് ദീര്‍ഘകാല പരിചയമുണ്ട്, സഭയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പൂര്‍ണ്ണമായും സഹകരിക്കും.

മുഴുവന്‍ സഭയും ഒരിക്കല്‍ എഴുന്നേറ്റു നിന്ന് അദ്ദേഹത്തിന് ബഹുമാനം നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.പ്രേം കുമാറിന്റെ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.

Advertisment