ന്യൂഡല്‍ഹി: സുപ്രീംകോടതിക്ക് ഇനി പുതിയ ചിഹ്നവും പതാകയും. രാഷ്ട്രപതി ദ്രൗപദി മുര്‍മു പുതിയ പതാകയും ചിഹ്നവും അനാച്ഛാദനം ചെയ്തു. സുപ്രീംകോടതിയുടെ 75-ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടാണ് രാഷ്ട്രപതി പുതിയ പതാകയും ചിഹ്നവും അനാച്ഛാദനം ചെയ്തത്.
/sathyam/media/media_files/wPxMeUhmQaRiFQmi6OBo.jpg)
നീതിയുടെയും ജനാധിപത്യത്തിൻ്റെയും പ്രതീകമായ പുതിയ പതാകയും ചിഹ്നവും ന്യൂഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയാണ് രൂപകല്‍പന ചെയ്തത്. അശോകചക്ര, സുപ്രീം കോടതി, ഭരണഘടന എന്നിവയുടെ ചിത്രം പതാകയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
/sathyam/media/media_files/4eVupZysp0L31haZiMzz.jpg)
ഡിസ്ട്രിക്ട് ജുഡീഷ്യറി നാഷണല്‍ കോണ്‍ഫറന്‍സിന്റെ സമാപന ചടങ്ങിലാണ് രാഷ്ട്രപതി പതാകയും ചിഹ്നവും അനാച്ഛാദനം ചെയ്തത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചടങ്ങില്‍ പങ്കെടുത്തു.