/sathyam/media/media_files/2025/10/28/2714763-kathua-missioneries-beaten-28102025-2025-10-28-22-16-33.webp)
ഡൽഹി: രാജ്യത്ത് ക്രൈസ്തവ പുരോഹിതർക്കെതിരെ വീണ്ടും മർദനം. മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ജമ്മു കശ്‌മീരിലെ ഉദ്ധംപൂർ ജില്ലയിലെ രാംനഗറിലെ കഠ്‌വയിലാണ് ക്രൈസ്തവ പുരോഹിതന്മാർക്ക് മർദനമേറ്റത്. മതപരിവർത്തനം നടത്തിയതിന് ഇവർക്കെതിരെ കേസും രജിസ്റ്റർ ചെയ്തു.
കഠ്‌വ രാജ്ബാഗിലെ ജുതാന ഗ്രാമത്തിൽവെച്ച് ദക്ഷിണേന്ത്യയിൽ നിന്നുള്ള പുരോഹിതർക്കാണ് മർദനമേറ്റത്. ഇവർ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണവുമുണ്ടായി. പാവപ്പെട്ടവരെ പണം വാഗ്ദാനം നൽകി മതപരിവർത്തനത്തിന് നിർബന്ധിക്കുന്നു എന്നാരോപിച്ച് പുരോഹിതരെ ഒരു സംഘം മർദിക്കുകയായിരുന്നു.
എന്നാൽ, ഗ്രാമവാസികളുടെ ക്ഷണം സ്വീകരിച്ച് ഭക്ഷണം കഴിക്കാനെത്തി മടങ്ങുകയായിരുന്നെന്നും അകാരണമായി മർദിക്കുകയായിരുന്നുവെന്നാണ് പുരോഹിതർ പറയുന്നത്.
ദാരിദ്ര്യത്തിൽനിന്നും രോഗത്തിൽനിന്നും മോചനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഗ്രാമീണരെ തെറ്റിദ്ധരിപ്പിച്ചുവെന്നും മതപരിവർത്തനം പ്രോത്സാഹിപ്പിച്ചെന്നും ആരോപിച്ചാണ് രാജ്ബാഗ് പൊലീസ് പുരോഹിതർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കാര്യം സ്ഥിരീകരിച്ച കഠ്‌വ സീനിയർ പൊലീസ് സൂപ്രണ്ട് മോഹിത ശർമ്മ, കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us