മുംബൈ: മഹാരാഷ്ട്രയില്‍ മഹായുതി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് വന്‍ പരാജയമാണ് നേരിട്ടത്. ഇത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.
തന്റെ പാര്‍ട്ടിയുടെ പരാജയം ഞെട്ടിപ്പിക്കുന്നതാണെന്നും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും മോശം തോല്‍വിയാണിതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള മഹായുതി സര്‍ക്കാരിന്റെ ലഡ്കി ബഹിന്‍ പദ്ധതി ഗ്രാമപ്രദേശങ്ങളിലെ വോട്ടര്‍മാരെ ആകര്‍ഷിച്ചു, അതേസമയം ധ്രുവീകരണം സംസ്ഥാനത്തെ നഗരപ്രദേശങ്ങളില്‍ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയുടെ (എംവിഎ) സാധ്യതകളെ വ്രണപ്പെടുത്തിയെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു.
ഞങ്ങളുടെ നേതൃത്വം വളരെ മോശമായിരുന്നു, ഇത് ഞങ്ങളുടെ പരാജയത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. ചവാന്‍ ഉള്‍പ്പെടെ നിരവധി എംവിഎ നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. എംവിഎയുടെ ഭാഗമായി 101 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 16 സീറ്റുകള്‍ മാത്രമാണ് നേടാനായത്.