'വെനിസ്വേലയെപ്പോലെ നമ്മുടെ പ്രധാനമന്ത്രിയെയും ട്രംപ് തട്ടിക്കൊണ്ടുപോകുമോ' ? വിചിത്രമായ പരാമർശവുമായി കോൺഗ്രസ് നേതാവ്

വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടുന്നതിലേക്ക് നയിച്ച യുഎസ് സൈനിക നടപടിയെ പരാമര്‍ശിച്ചുകൊണ്ട് ചവാന്‍ ചോദിച്ചു.

New Update
Untitled

ഡല്‍ഹി: യുഎസ് വ്യാപാര നയത്തെ വിമര്‍ശിച്ചുകൊണ്ട് ഇന്ത്യയെയും വെനിസ്വേലയെയും താരതമ്യം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ രംഗത്ത്. 

Advertisment

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന തീരുവയുടെ ആഘാതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, വെനിസ്വേലയിലെ സമീപകാല സംഭവങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് ചവാന്‍ ഒരു സാങ്കല്‍പ്പിക ചോദ്യം ഉന്നയിച്ചു. 


'അപ്പോള്‍ ചോദ്യം ഇതാണ്: അടുത്തത് എന്താണ്? വെനിസ്വേലയില്‍ സംഭവിച്ചത് പോലുള്ള എന്തെങ്കിലും ഇന്ത്യയിലും സംഭവിക്കുമോ? മിസ്റ്റര്‍ ട്രംപ് നമ്മുടെ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോകുമോ?'

വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടുന്നതിലേക്ക് നയിച്ച യുഎസ് സൈനിക നടപടിയെ പരാമര്‍ശിച്ചുകൊണ്ട് ചവാന്‍ ചോദിച്ചു.


50 ശതമാനം താരിഫ് ഏര്‍പ്പെടുത്തുന്നത് ഉഭയകക്ഷി വ്യാപാരത്തെ ഫലപ്രദമായി സ്തംഭിപ്പിക്കുമെന്നും ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് തന്ത്രപരമായി മുന്നോട്ട് പോകാന്‍ ഇടമില്ലെന്നും അദ്ദേഹം വാദിച്ചു. 


''നേരിട്ടുള്ള നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയാത്തതിനാല്‍, വ്യാപാരം നിര്‍ത്താനുള്ള ഒരു ഉപകരണമായി താരിഫുകള്‍ ഉപയോഗിച്ചുവരുന്നു. ഇന്ത്യ ഇത് വഹിക്കേണ്ടിവരും,'' ചവാന്‍ പറഞ്ഞു.

Advertisment