New Update
/sathyam/media/media_files/2024/12/13/fpFWxblIw64jh9ViF1zZ.jpg)
ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ടിഗല്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ആറ് പേര്‍ മരിച്ചു.
Advertisment
29 രോഗികളെ അപകടത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്ന് ദിണ്ടിഗല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ കളക്ടറും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു
രണ്ട് മണിക്കൂര്‍ മുന്‍പാണ് സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തമുണ്ടായത്. രോഗികളെ രക്ഷപ്പെടുത്തി സമീപത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡോക്ടര്‍മാരില്‍ നിന്ന് സ്ഥിരീകരിച്ചതിന് ശേഷം മാത്രമേ മരണസംഖ്യ സ്ഥിരീകരിക്കുകയുള്ളൂവെന്ന് ദിണ്ടിഗല്‍ ജില്ലാ കളക്ടര്‍ എംഎന്‍ പൂങ്കോടി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us