Advertisment

അദാനിയുടെ പേര് ഉയര്‍ത്തിയ ഉടന്‍ സഭ നിര്‍ത്തിവച്ചത് പാര്‍ലമെന്ററി പ്രക്രിയയിലും സര്‍ക്കാരിലുമുള്ള അദ്ദേഹത്തിന്റെ ശക്തി കാണിക്കുന്നു. അദാനി കാരണം രാജ്യത്തിന്റെ പേര് മോശമായെന്ന് പ്രിയങ്ക ചതുര്‍വേദി

വിദേശ നയത്തിലൂടെയും നയതന്ത്ര ശ്രമങ്ങളിലൂടെയും ഇന്ത്യ ബഹുമാനവും വിശ്വാസ്യതയും നേടിയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

New Update
Priyanka Chaturvedi  Untitledbjpfad.jpg

ഡല്‍ഹി: വ്യവസായി ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ച നടപടിയെ വിമര്‍ശിച്ച് ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുര്‍വേദി.

Advertisment

അദാനിയുടെ പേര് ഉയര്‍ത്തിയ ഉടന്‍ സഭ നിര്‍ത്തിവച്ചത് പാര്‍ലമെന്ററി പ്രക്രിയയിലും സര്‍ക്കാരിന്റെ സുപ്രധാന വിഷയത്തിലും അദ്ദേഹത്തിന്റെ ശക്തി കാണിക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

വിദേശ നയത്തിലൂടെയും നയതന്ത്ര ശ്രമങ്ങളിലൂടെയും ഇന്ത്യ ബഹുമാനവും വിശ്വാസ്യതയും നേടിയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഒരു വ്യവസായി കാരണം രാജ്യത്തിന്റെ പേര് മോശമാകുകയാണെന്നും അവര്‍ പിടിഐയോട് പറഞ്ഞു.

Advertisment