വയനാട് എംപിയായി പ്രിയങ്ക ഗാന്ധി, സത്യപ്രതിജ്ഞ ഭരണഘടന ഉയർത്തിപ്പിടിച്ച്. വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രിയങ്ക

തന്റെ വിജയത്തിന് ശേഷം പാര്‍ലമെന്റില്‍ ജനങ്ങളുടെ ശബ്ദമാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

New Update
Priyanka Gandhi

ഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലോക്സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് തകര്‍പ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്ക ഇതാദ്യമായാണ് എംപിയാകുന്നത്.

Advertisment

റായ്ബറേലി എംപിയായ സഹോദരന്‍ രാഹുല്‍ ഗാന്ധി, രാജ്യസഭാ പാര്‍ലമെന്റ് അംഗമായ അമ്മ സോണിയ ഗാന്ധി എന്നിവരോടൊപ്പമാണ് പ്രിയങ്ക ലോക്‌സഭയിലെത്തിയത്. 

വയനാട്ടിൽ നിന്ന് ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

52 കാരിയായ പ്രിയങ്ക ഗാന്ധിയുടെ ലോക്സഭയിലേക്കുള്ള പ്രവേശനത്തോടെ പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി ഗാന്ധി കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ ഒരേസമയം പാര്‍ലമെന്റിലെത്തി. 

പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ലോക്സഭയിലും അമ്മ സോണിയാ ഗാന്ധി രാജ്യസഭയിലുമാണ്. സോണിയാ ഗാന്ധിക്കും മുത്തശ്ശി ഇന്ദിരാഗാന്ധിക്കും ശേഷം എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കുടുംബത്തിലെ മൂന്നാമത്തെ വനിത കൂടിയാണ് പ്രിയങ്ക ഗാന്ധി.

തന്റെ വിജയത്തിന് ശേഷം പാര്‍ലമെന്റില്‍ ജനങ്ങളുടെ ശബ്ദമാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

'നിങ്ങള്‍ എന്നില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന് ഞാന്‍ നന്ദിയുള്ളവളാണ്. കാലക്രമേണ ഈ വിജയം നിങ്ങളുടെ വിജയമാണെന്ന് നിങ്ങള്‍ക്ക് ശരിക്കും തോന്നുന്നുവെന്ന് ഞാന്‍ ഉറപ്പാക്കും.

നിങ്ങളെ പ്രതിനിധീകരിക്കാന്‍ നിങ്ങള്‍ തിരഞ്ഞെടുത്ത വ്യക്തി നിങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും മനസിലാക്കുകയും നിങ്ങള്‍ക്കായി പോരാടുകയും ചെയ്യും. പാര്‍ലമെന്റില്‍ നിങ്ങളുടെ ശബ്ദമാകാന്‍ ഞാന്‍ കാത്തിരിക്കുകയാണ്,' അവര്‍ ട്വീറ്റ് ചെയ്തു.

 

Advertisment