ന്യൂഡല്‍ഹി: പഹല്‍ഗാമിലെ സുരക്ഷാവീഴ്ചയില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും കാഷ്മീര്‍ ശാന്തമാണെന്ന് പ്രചരിപ്പിച്ചെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഓപ്പറേഷന് സിന്ദൂര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
പഹല്‍ഗാമില്‍ 26 പേരെ കൊലപ്പെടുത്തിയ ശേഷം ഭീകരര്‍ രക്ഷപെട്ടു. സ്ഥലത്ത് ഈ സമയം ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പോലുമില്ലായിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കാനുള്ള സൗകര്യങ്ങള്‍ പോലും അവിടെയുണ്ടായിരുന്നില്ല.
ഭീകരാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള ഒരു സംവിധാനവും ഉണ്ടായിരുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഉത്തരവാദിത്വം ഇല്ലേ ?.
പൗരസുരക്ഷ പിന്നെ ആരുടെ ഉത്തരവാദിത്വമാണെന്നും പ്രിയങ്ക ചോദിച്ചു. വിജയങ്ങളുടെ കാര്യത്തില്‍ മാത്രം അവകാശവാദമുന്നയിച്ചാല്‍ പോരെന്നും പ്രിയങ്ക വിമര്‍ശിച്ചു.