ഡല്‍ഹി: എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദിക്ക് അഭിനന്ദനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ.
രാജ്യത്തെ സേവിക്കുന്നതിനായി ഓരോ നിമിഷവും സമര്‍പ്പിക്കുന്ന പ്രധാനമന്ത്രിക്ക് ഞങ്ങളുടെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇന്ത്യ ഇന്ന് ചരിത്രം കുറിക്കുകയാണ്. തുടര്‍ച്ചയായ മൂന്നാം തവണയും ഭൂരിപക്ഷത്തോടെ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മണിപ്പൂര്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എന്‍ ബിരേന്‍ സിംഗും നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. ഇത് പൊതു ജനവിധിയാണ്. പ്രധാനമന്ത്രി മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഇന്ത്യയെ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.