പുൽവാമയുടെ നൊമ്പരം മായാതെ ഭാരതം; വീരബലിദാനികൾക്ക് രാജ്യം ഇന്ന് ആദരാഞ്ജലികൾ അർപ്പിക്കുന്നു

പുല്‍വാമയ്ക്ക് മറുപടിയായി ഭാരതം ബാലക്കോട്ടിലെ ഭീകരതാവളങ്ങള്‍ തകര്‍ത്ത് ശക്തമായ തിരിച്ചടി നല്‍കി.

New Update
Untitled

ഡല്‍ഹി: ലോകം പ്രണയദിനം ആഘോഷിക്കുമ്പോള്‍, ഭാരതം ഇന്ന് കണ്ണീരോടെ സ്മരിക്കുന്നത് മാതൃഭൂമിക്കായി ജീവന്‍ ബലിയര്‍പ്പിച്ച 40 വീരജവാന്മാരെയാണ്. 2019 ഫെബ്രുവരി 14-ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഏഴാം വാര്‍ഷികത്തില്‍ രാജ്യം ഇന്ന് 'ബ്ലാക്ക് ഡേ' ആയി ആചരിക്കുകയും രാജ്യരക്ഷാ സേനാംഗങ്ങള്‍ക്ക് ആദരവര്‍പ്പിക്കുകയും ചെയ്യുന്നു.

Advertisment

2019 ഫെബ്രുവരി 14-ന് ഉച്ചയ്ക്ക് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ നീങ്ങിയ സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഭീകരര്‍ ഇടിച്ചുകയറ്റുകയായിരുന്നു. ഭാരതത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദാരുണമായ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടന ഏറ്റെടുത്തു.


പുല്‍വാമയ്ക്ക് മറുപടിയായി ഭാരതം ബാലക്കോട്ടിലെ ഭീകരതാവളങ്ങള്‍ തകര്‍ത്ത് ശക്തമായ തിരിച്ചടി നല്‍കി. ഈ സംഭവത്തിന് ശേഷം പാകിസ്ഥാനുമായുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങളില്‍ ഇന്ത്യ വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ഓരോ വര്‍ഷവും ഫെബ്രുവരി 14 എത്തുമ്പോള്‍ രാജ്യം ഒന്നടങ്കം പുല്‍വാമയിലെ സ്മാരകത്തിന് മുന്നിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നു. വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലും മറ്റും വിപുലമായ പ്രചാരണങ്ങളാണ് നടക്കുന്നത്.

Advertisment