മകളുടെ കാമുകനാണെന്ന് സംശയത്തെ തുടർന്ന് പിതാവും സഹോദരങ്ങളും ചേർന്ന് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി

കൊല്ലപ്പെട്ട കൗമാരക്കാരൻ പ്രതിയായ ലക്ഷ്മൺ പേട്കറുടെ മകളുമായി സൗഹൃദത്തിലായിരുന്നു. ഇരുവരും തമ്മിൽ ചാറ്റ് ചെയ്യുകയും മറ്റും ചെയ്യുമായിരുന്നു.

New Update
arrest231

പൂനെ: മകളുടെ കാമുകനാണെന്ന് സംശയത്തെ തുടർന്ന് പിതാവും സഹോദരങ്ങളും ചേർന്ന് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. പൂനെ വഗോലി മേഖലയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഗണേഷ് താണ്ഡേ എന്ന 17 കാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.

Advertisment

കൊല്ലപ്പെട്ട കൗമാരക്കാരൻ പ്രതിയായ ലക്ഷ്മൺ പേട്കറുടെ മകളുമായി  സൗഹൃദത്തിലായിരുന്നു. ഇരുവരും തമ്മിൽ ചാറ്റ് ചെയ്യുകയും മറ്റും ചെയ്യുമായിരുന്നു.


എന്നാൽ ഈ സൗ​ഹൃദത്തെ പെൺകുട്ടിയുടെ കുടുംബം എതിർക്കുകയായിരുന്നു. മകളുടെ ബന്ധത്തിൽ അസഹിഷ്ണാലുക്കളായ കുടുംബാം​ഗങ്ങൾ ഗണേഷ് താണ്ഡേയെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. മക്കളായ നിതിനും സുധീറുമാണ് കേസിലെ മറ്റ് രണ്ട് പ്രതികൾ.


സുഹൃത്തുക്കളോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന ഗണേഷിനെ ലക്ഷ്മണും മക്കളായ നിതിനും സുധീറും ഇരുമ്പ് വടിയും കല്ലും ഉപയോഗിച്ച് മർദിക്കുകയായിരുന്നു.​ഗുരുതരമായി പരിക്കുകളേറ്റ ഗണേഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു. 

എന്ന് അന്വേഷണ ഉദ്യേ​ഗസ്ഥൻ പറഞ്ഞു. കൊലപാതക കുറ്റം ചുമത്തി മൂവരേയും പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായി അന്വേഷണം പുരോ​ഗമിക്കുകയാണ് എന്നും പൊലീസ് അറിയിച്ചു.

Advertisment