ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
/sathyam/media/media_files/2025/03/13/ePIysLATV3jOg6IePH6p.jpg)
പൂനെ: മഹാരാഷ്ട്രയിലെ സോളാപൂർ ജില്ലയിൽ യുവതി തന്റെ രണ്ട് ഭിന്നശേഷിക്കാരായ മക്കളോടൊപ്പം ആത്മഹത്യ ചെയ്തു.
Advertisment
മുപ്പത് വയസുള്ള മാതാവും ഏഴും ഒന്നും വയസുള്ള രണ്ട് ആൺമക്കളുമാണ് മരിച്ചത്. ഈ രണ്ട് ആൺമക്കളെ കൂടാതെ ഇവർക്ക് എട്ട് വയസ് പ്രായമുള്ള ഒരു മകൾ കൂടിയുണ്ട്.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വാംഗി എന്ന ഗ്രാമത്തിലെ ഇവരുടെ കൃഷിയിടത്തിന് സമീപമുള്ള കിണറ്റിൽ ചാടിയാണ് യുവതിയും കുട്ടികളും ആത്മഹത്യ ചെയ്തത്.
രണ്ടുകുട്ടികളും ഭിന്നശേഷിക്കാരായിരുന്നു. കുട്ടികളുടെ അസുഖം യുവതിയെ മാനസികമായി തളർത്തിയിരുന്നതായും ഇതുകാരണം ഉണ്ടായ വിഷാദാവസ്ഥയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ കേസ് രജിസ്ട്രർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.