ഫോൺ ചോർത്തൽ, വിശ്വാസികളായ ഭക്തരുടെ ലൈംഗികബന്ധം ചിത്രീകരിക്കൽ. ഒടുവിൽ സ്വയം പ്രഖ്യാപിത ആള്‍ദൈവം പോലീസ് കസ്റ്റഡിയിൽ

ജ്യോതിഷത്തിലൂടെയും മന്ത്രവാദത്തിലൂടെയും ആളുകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ഇയാളുടെ അടുത്തെത്തുന്ന വിശ്വാസികളോട് അവരുടെ മൊബൈല്‍ ഫോണില്‍ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. ഇതോടെ ആളുകളുടെ ഫോണിന്റെ ആക്‌സസ് ഇയാളുടെ പക്കലാകും.

New Update
prasad bhimrao tamdar

പൂനെ: ദുര്‍മന്ത്രവാദം നടത്തുകയും ഒളിഞ്ഞുനോക്കുകയും ചെയ്ത കേസില്‍ മഹാരാഷ്ട്രയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. പിംപ്രി ചിഞ്ച്‌വാഡ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

Advertisment

പ്രസാദ് ഭീംറാവു തംദാര്‍(29)എന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവമാണ് പൊലീസിന്റെ പിടിയിലായത്. 


ജ്യോതിഷത്തിലൂടെയും മന്ത്രവാദത്തിലൂടെയും ആളുകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ഇയാളുടെ അടുത്തെത്തുന്ന വിശ്വാസികളോട് അവരുടെ മൊബൈല്‍ ഫോണില്‍ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. 


ഇതോടെ ആളുകളുടെ ഫോണിന്റെ ആക്‌സസ് ഇയാളുടെ പക്കലാകും. തുടര്‍ന്ന് ലൈംഗികത്തൊഴിലാളികളായ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തങ്ങളുടെ സന്ദര്‍ശകരോട് ഇയാള്‍ ആവശ്യപ്പെടുകയും ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് കാണുകയുമാണ് ഇയാള്‍ സ്ഥിരം പരിപാടി.

ഇയാള്‍ക്കെതിരെ നാല് പരാതികളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത, മഹാരാഷ്ട്ര മനുഷ്യ ബലി തടയല്‍, ബ്ലാക് മാജിക് ആക്ട്-2013 എന്നിവയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് തംദാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

Advertisment