പൂനെ അപകടം; 17 കാരന്റെ ജാമ്യം റദ്ദാക്കി, ജുവനൈല്‍ ഹോമിലേക്ക് അയക്കും

New Update
J

പൂനെ: മഹാരാഷ്ട്രയില്‍ ആഡംബരക്കാര്‍ ഇടിച്ച് രണ്ട് പേരെ കൊലപ്പെടുത്തിയ 17കാരന്റെ ജാമ്യം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് റദ്ദാക്കി.

Advertisment

അപകടം നടന്ന് 15 മണിക്കൂറിനുള്ളില്‍ ജാമ്യം നല്‍കുകയും ഉപന്യാസം എഴുതാന്‍ വ്യവസ്ഥ വെക്കുകയും ചെയ്തതിനെ തുടര്‍ന്ന് രാജ്യ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതെത്തുടര്‍ന്ന് ജൂണ്‍ 5 വരെ ജുവനൈല്‍ ഹോമിലേയ്ക്ക് അയച്ചു.

വ്യക്തിഗത ബോണ്ട്, റോഡ് സുരക്ഷയെക്കുറിച്ചുള്ള 300 വാക്കുകളുള്ള ഉപന്യാസം എന്നിവയ്ക്ക് പുറമെ, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് സന്ദര്‍ശിക്കാനും എല്ലാ നിയമങ്ങളും ചട്ടങ്ങളും പഠിച്ച് അവതരിപ്പിക്കാനുമായിരുന്നു ജാമ്യ വ്യവസ്ഥ. പ്രായപൂര്‍ത്തിയായതായി പരിഗണിച്ച് ശിക്ഷ നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കില്‍ ഇക്കാര്യം പിന്നീട് പരിഗണിക്കുമെന്നും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വ്യക്തമാക്കി

Advertisment