കുറ്റം ഏറ്റെടുക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവറുടെ പരാതി; മദ്യലഹരിയില്‍ ആഡംബര കാര്‍ ഓടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ച കേസില്‍ പ്രതിയായ കൗമാരക്കാരന്റെ മുത്തച്ഛന്‍ അറസ്റ്റില്‍

അവിടെ വച്ച് തന്റെ ഫോണ്‍ ഇരുവരും ചേര്‍ന്ന് പിടിച്ചുവച്ചു. തന്നെ മുറിയില്‍ അടച്ചിടുകയും കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്നാണ് പരാതിയിലുള്ളത്.

New Update
accciiuntitled.03z.jpg

പൂനെ: പൂനെയില്‍ മദ്യലഹരിയില്‍ ആഡംബര കാര്‍ ഓടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍, പ്രതിയായ കൗമാരക്കാരന്റെ മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റം ഏറ്റെടുക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന ഡ്രൈവറുടെ പരാതിയിലാണ് അറസ്റ്റ്.

Advertisment

അപകടമുണ്ടായ അന്നു പൊലീസ് സ്റ്റേഷനില്‍നിന്നു മടങ്ങിയ തന്നെ പ്രതിയായ പതിനേഴുകാരന്റെ പിതാവ് വിശാല്‍ അഗര്‍വാളും മുത്തച്ഛന്‍ സുരേന്ദ്ര കുമാര്‍ അഗര്‍വാളും ചേര്‍ന്ന് അവരുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയെന്ന് ഡ്രൈവര്‍ ഗംഗാധര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അവിടെ വച്ച് തന്റെ ഫോണ്‍ ഇരുവരും ചേര്‍ന്ന് പിടിച്ചുവച്ചു. തന്നെ മുറിയില്‍ അടച്ചിടുകയും കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്നാണ് പരാതിയിലുള്ളത്.

ഡ്രൈവറുടെ പരാതിയില്‍ ഇന്നലെ മുത്തച്ഛനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Advertisment