New Update
/sathyam/media/media_files/HeBb78OHPlfrYKliRVUf.jpg)
പൂനെ: മേയ് 19-ന് പൂനെയില്‍ നടന്ന അപകടത്തില്‍ പ്രതിയായ കൗമാരക്കാരന്റെ രക്തസാമ്പിളില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ച ആരോപണ വിധേയനായ ഡോക്ടര്‍ ശ്രീഹരി ഹാല്‍നോറിനെ സാസൂണ്‍ ജനറല്‍ ആശുപത്രി പിരിച്ചുവിട്ടു.
Advertisment
അപകടത്തിന് ശേഷം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയ സര്‍ക്കാര്‍ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഹല്‍നോറിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
ഹല്‍നോറിനെ കൂടാതെ, ആശുപത്രിയിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ഡോ.അജയ് തവാരെ, ജീവനക്കാരനായ അതുല്‍ ഘട്കാംബ്ലെ എന്നിവരും അറസ്റ്റിലായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us