പൂനെ പോര്‍ഷെ അപകടം: തെളിവ് നശിപ്പിച്ചതിന് അറസ്റ്റിലായ ഡോക്ടറുടെ ജോലിക്കാരനില്‍ നിന്ന് 2.5 ലക്ഷം രൂപ കണ്ടെടുത്ത് ക്രൈംബ്രാഞ്ച്

തവാരെയുടെ കീഴില്‍ ജോലി ചെയ്തിരുന്ന ഘട്ട്കാംബ്ലെ ഹല്‍നോറില്‍ നിന്നാണ് പണം കൈപ്പറ്റിയതെന്നാണ് പൂനെ ക്രൈംബ്രാഞ്ച് പറയുന്നത്. പോലീസ് ഹല്‍നോറിനെ ചോദ്യം ചെയ്തതിന് ശേഷമാണ് പണം കണ്ടെടുത്തത്.

New Update
porshe Untitled..90.jpg

പൂനെ: മെയ് 19 ന് പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന്‍ ഓടിച്ച് രണ്ടു പേര്‍ കൊല്ലപ്പെട്ട പോര്‍ഷെ കാര്‍ അപകടത്തിന്റെ തെളിവ് നശിപ്പിച്ചതിന് അറസ്റ്റിലായ രണ്ട് ഡോക്ടര്‍മാരില്‍ ഒരാളുടെ കൂടെ ജോലി ചെയ്തിരുന്ന ജീവനക്കാരനില്‍ പൂനെ ക്രൈംബ്രാഞ്ച് 2.5 ലക്ഷം രൂപ കണ്ടെടുത്തു. പ്രതി അതുല്‍ ഘട്കാംബ്ലെയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

Advertisment

സസൂണ്‍ ജനറല്‍ ഹോസ്പിറ്റലിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ഡോ അജയ് തവാരെ, സര്‍ക്കാര്‍ നടത്തുന്ന ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ ശ്രീഹരി ഹല്‍നോര്‍ എന്നിവരെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്കകമാണ് ഘട്കാംബ്ലെയെ അറസ്റ്റ് ചെയ്തത്. മൂന്ന് പേരെയും മെയ് 30 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

മധ്യപ്രദേശ് സ്വദേശികളായ രണ്ട് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരുടെ ജീവന്‍ അപഹരിച്ച അപകടം നടന്ന ദിവസം രാവിലെ 11 മണിയോടെ പ്രതിയായ കൗമാരക്കാരനെ മെഡിക്കല്‍ പരിശോധനയ്ക്കായി സസൂണ്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.

തവാരെയുടെ കീഴില്‍ ജോലി ചെയ്തിരുന്ന ഘട്ട്കാംബ്ലെ ഹല്‍നോറില്‍ നിന്നാണ് പണം കൈപ്പറ്റിയതെന്നാണ് പൂനെ ക്രൈംബ്രാഞ്ച് പറയുന്നത്. പോലീസ് ഹല്‍നോറിനെ ചോദ്യം ചെയ്തതിന് ശേഷമാണ് പണം കണ്ടെടുത്തത്.

Advertisment