/sathyam/media/media_files/TkCYyCd6fLcblSFNrzve.jpg)
പൂനെ: മെയ് 19 ന് പൂനെയില്‍ രണ്ട് ഐടി പ്രൊഫഷണലുകളുടെ മരണത്തിനിടയാക്കിയ അപകട സമയത്ത് പോര്‍ഷെ ഓടിച്ചിരുന്നത് പ്രതിയായ കൗമാരക്കാരന്‍ തന്നെയെന്ന് വെളിപ്പെടുത്തി സുഹൃത്ത്. അപകടസമയത്ത് 17 വയസ്സുള്ള പ്രതി മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു.
പൂനെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ച് ആറ് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം പ്രതിയുടെ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
അപകടത്തിന് മുമ്പ് കൗമാരക്കാരന്‍ മദ്യപിച്ചിരുന്നതായും സുഹൃത്ത് അവകാശപ്പെട്ടു. പോര്‍ഷെ ഓടിച്ചത് ഫാമിലി ഡ്രൈവറാണെന്നും കൗമാരക്കാരനല്ലെന്നും പ്രായപൂര്‍ത്തിയാകാത്ത തങ്ങളുടെ ആദ്യ മൊഴിയില്‍ കുട്ടിയുടെ മറ്റ് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.
അപകടസമയത്ത് പ്രായപൂര്‍ത്തിയാകാത്ത ആളല്ല വാഹനമോടിച്ചതെന്നും അത് കുടുംബ ഡ്രൈവറായ ഗംഗാറാം ആണെന്ന് കാണിക്കാന്‍ ശ്രമിച്ചുവെന്നും പൂനെ പോലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us