പഞ്ചാബില്‍ മറ്റൊരു പാകിസ്ഥാന്‍ ഗൂഢാലോചന കൂടി പരാജയപ്പെട്ടു. രണ്ട് ഐഎസ്‌ഐ ഭീകരര്‍ അറസ്റ്റിലായി. ആറ് പിസ്റ്റളുകളും വന്‍തോതില്‍ വെടിയുണ്ടകളും കണ്ടെത്തി

ഡിഎസ്പി ഗുരീന്ദര്‍ പാല്‍ സിംഗ് നഗ്ര, സിഐഎ സ്റ്റാഫ്, തലവന്‍ അമന്‍ദീപ് സിംഗ് രണ്‍ധാവ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്

New Update
punjab

തരണ്‍ തരണ്‍: പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയില്‍ പെട്ട രണ്ട് ഭീകരരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ആറ് പിസ്റ്റളുകളും വെടിക്കോപ്പുകളും കണ്ടെടുത്തു.

Advertisment

പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുമായി ബന്ധപ്പെട്ട ചില ഭീകരര്‍ ഖേംകരന്‍ പ്രദേശത്ത് സജീവമാണെന്ന് തരണ്‍ തരണ്‍ എസ്എസ്പി അഭിമന്യു റാണയ്ക്ക് വിവരം ലഭിച്ചതായി ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.


ഡിഎസ്പി ഗുരീന്ദര്‍ പാല്‍ സിംഗ് നഗ്ര, സിഐഎ സ്റ്റാഫ്, തലവന്‍ അമന്‍ദീപ് സിംഗ് രണ്‍ധാവ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. സൂരജ്പാല്‍ സിംഗ്, അര്‍ഷ്ദീപ് സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് രണ്ട് .30 എംഎം പിസ്റ്റളുകളും നാല് ഗ്ലോക്ക് പിസ്റ്റളുകളും കണ്ടെടുത്തു. പ്രതിയെ ഇന്ന് ഉച്ചകഴിഞ്ഞ് കോടതിയില്‍ ഹാജരാക്കി പോലീസ് റിമാന്‍ഡില്‍ വാങ്ങും.