പ​ഞ്ചാ​ബി​ൽ ക​ബ​ഡി താ​രം വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വം, പ്ര​ധാ​ന​പ്ര​തി പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു.ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രി​ക്കേ​റ്റു

മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ എ​ത്തി​യ അ​ക്ര​മി ബാ​ല​ചൗ​രി​യ​യ്ക്ക് നേ​രെ ഒ​ന്നി​ല​ധി​കം ത​വ​ണ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു

New Update
punjab

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ ക​ബ​ഡി താ​രം വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലെ പ്ര​ധാ​ന​പ്ര​തി പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു.

Advertisment

മൊ​ഹാ​ലി​യി​ലാ​ണ് സം​ഭ​വം. ഹ​ർ​പി​ന്ദ​ർ(​മി​ദ്ദു-30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ത​ര​ൺ ത​ര​ൺ ജി​ല്ല​യി​ലെ നൗ​ഷെ​ഹ്‌​റ പ​ന്നു​വാ​ൻ നി​വാ​സി​യാ​യ ഹ​ർ​പീ​ന്ദ​റി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മൊ​ഹാ​ലി പോ​ലീ​സ് പ​റ​ഞ്ഞു.

ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​ർ ചി​കി​ത്സ​യി​ലാ​ണ്.

പ്ര​തി നി​ര​വ​ധി ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഗു​രു​ത​ര​മാ​യ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മൊ​ഹാ​ലി​യി​ലെ സോ​ഹാ​ന പ്ര​ദേ​ശ​ത്തു​ള്ള ബേ​ദ്‌​വാ​ൻ സ്‌​പോ​ർ​ട്‌​സ് ക്ല​ബ്ബി​ൽ ന​ട​ന്ന ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റി​നി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ക​ബ​ഡി താ​രം ദി​ഗ്‌​വി​ജ​യ് സിം​ഗ് എ​ന്ന റാ​ണ ബാ​ല​ചൗ​രി​യ​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു.

ഫോ​ർ​ട്ടി​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ അ​ദ്ദേ​ഹം മ​രി​ച്ചു.

മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ എ​ത്തി​യ അ​ക്ര​മി ബാ​ല​ചൗ​രി​യ​യ്ക്ക് നേ​രെ ഒ​ന്നി​ല​ധി​കം ത​വ​ണ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

കേ​സി​ൽ ഉ​ൾ​പ്പെ​ട്ട അ​മൃ​ത്സ​ർ നി​വാ​സി​ക​ളാ​യ മ​ഖ​ൻ എ​ന്ന ആ​ദി​ത്യ ക​പൂ​ർ, ഡി​ഫോ​ൾ​ട്ട​ർ ക​ര​ൺ എ​ന്ന ക​ര​ൺ പ​ഥ​ക് എ​ന്നി​വ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യി മൊ​ഹാ​ലി പോ​ലീ​സ് ചൊ​വ്വാ​ഴ്ച അ​റി​യി​ച്ചു.

Advertisment