പഞ്ചാബ് നാഷണൽ ബാങ്ക് പ്രതിമാസ റീട്ടെയിൽ ഔട്ട്‌റീച്ച് പ്രോഗ്രാം ആരംഭിച്ചു

New Update
pnb BANK
ഡൽഹി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പി‌എൻ‌ബി) മേയ് 15-ന് രാജ്യവ്യാപകമായി നടത്തപ്പെടുന്ന റീട്ടെയിൽ ഔട്ട്‌റീച്ച് പ്രോഗ്രാം അവതരിപ്പിച്ചു.
Advertisment
രാജ്യവ്യാപകമായി വിവിധ റീട്ടെയിൽ വായ്പാ വിഭാഗങ്ങളിൽ അനുയോജ്യമായ സാമ്പത്തിക പരിഹാരങ്ങൾ ഉപഭോക്താക്കളിലേക്കെത്തിക്കാനാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.  
വിവിധതരത്തിലുള്ള വായ്പാ പരിഹാരങ്ങൾ ഒരേ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരികയാണ് ഈ പ്രോഗ്രാം. മത്സരപരമായ പലിശനിരക്കിലും കുറഞ്ഞ ടിഎടി ഡോക്യുമെൻറേഷൻ ആവശ്യകതകളും ഉളളത് മൂലം പ്രധാനപ്പെട്ട ധനകാര്യ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നു. വൈവിധ്യമാർന്ന എക്‌സ്‌ക്ലൂസീവ് ഓഫറുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് പ്രയോജനം നേടാം
യോഗ്യരായ ഉപഭോക്താക്കൾക്ക് ഓൺ-ദി-സ്പോട്ട് കൺസൾട്ടേഷനുകൾ, തൽക്ഷണ യോഗ്യതാ പരിശോധനകൾ, ഇൻ-പ്രിൻസിപ്പൽ അനുമതി എന്നിവ ഈ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു. പിഎൻബി ഡിജിറ്റൽ ചാനലായ പിഎൻബി വൺ ആപ്പ് വഴി ഭവന വായ്പ, പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജനയ്ക്ക് കീഴിലുള്ള വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കും.
Advertisment