ഡല്‍ഹി: ഭീകരവാദ, മയക്കുമരുന്ന് ശൃംഖലകള്‍ക്കെതിരെ ശക്തമായ നടപടിയുമായി പഞ്ചാബ് പോലീസ്. ഞായറാഴ്ച ഒരു ഭീകരാക്രമണം പരാജയപ്പെടുത്തുകയും സംസ്ഥാനത്തുടനീളം നടന്ന വ്യത്യസ്ത ഓപ്പറേഷനുകളിലൂടെ 91 ലക്ഷം രൂപയുടെ ഹവാല പണം പിടിച്ചെടുക്കുകയും ചെയ്തു.
സമീപ മാസങ്ങളില്‍ നടന്ന ഗ്രനേഡ് ആക്രമണ പരമ്പരയെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് ഈ സംഭവവികാസങ്ങള്‍.
ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ പ്രധാന വ്യക്തിയാണെന്ന് ആരോപിക്കപ്പെടുന്ന ജര്‍മ്മനി ആസ്ഥാനമായുള്ള ഗുര്‍പ്രീത് ധില്ലനുമായി ബന്ധപ്പെട്ട ഒരു മൊഡ്യൂള്‍ പോലീസ് കണ്ടെത്തി.
ഗുര്‍പ്രീത് ധില്ലനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് യാദവ് പറഞ്ഞു.
ഹ്യുണ്ടായി വെന്യുവില്‍ ഒരു കണ്‍സൈന്‍മെന്റ് ഡെലിവറി ചെയ്യുന്നതിനിടെയാണ് ജഗ്ഗാ സിംഗും മഞ്ജീന്ദര്‍ സിംഗും അറസ്റ്റിലായത്.
ഫിറോസ്പൂര്‍ കൗണ്ടര്‍ ഇന്റലിജന്‍സ് സംഘവും എസ്എഎസ് നഗര്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് സെല്ലും നടത്തിയ പരിശോധനയില്‍ 1.6 കിലോഗ്രാം ആര്‍ഡിഎക്‌സ് അടങ്ങിയ 2.8 കിലോഗ്രാം ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തു അവരുടെ വാഹനത്തില്‍ നിന്ന് കണ്ടെടുത്തു.