New Update
/sathyam/media/media_files/2024/10/27/zMYMB0KACeEppNh3yxJm.jpg)
ഡല്‍ഹി: പഞ്ചാബില്‍ അതിര്‍ത്തി കടന്നുള്ള കള്ളക്കടത്ത് തകര്‍ത്ത് പൊലീസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ 105 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തതായി പഞ്ചാബ് പോലീസ് അറിയിച്ചു.
Advertisment
മയക്കുമരുന്ന് കടത്തുകാരുമായി ബന്ധമുള്ള നവജ്യോത് സിംഗ്, ലവ്പ്രീത് കുമാര്‍ എന്നിവരെ അധികൃതര്‍ അറസ്റ്റ് ചെയ്തു.
പാകിസ്ഥാനില്‍ നിന്നുള്ള ജലപാതകള്‍ വഴിയാണ് കള്ളക്കടത്തുകാര് മയക്കുമരുന്ന് കടത്തുന്നതെന്ന് പോലീസ് പറഞ്ഞു.
ഇതിനായി ഉപയോഗിച്ച വലിയ റബ്ബര്‍ ട്യൂബുകളും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഹെറോയിന്‍ കൂടാതെ അഞ്ച് വിദേശ നിര്‍മ്മിത പിസ്റ്റളുകളും ഒരു തദ്ദേശീയ നിര്‍മ്മിത തോക്കും പോലീസ് കണ്ടെടുത്തു.