പഞ്ചാബിലെ ഫിറോസ്പൂരിൽ ആർ‌എസ്‌എസ് നേതാവിന്റെ മകനെ ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ വെടിവച്ചു കൊന്നു

അക്രമികളെ തിരിച്ചറിയാന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എസ്എസ്പി ഉറപ്പുനല്‍കി.

New Update
Untitled

ഫിറോസ്പൂര്‍: പഞ്ചാബിലെ ഫിറോസ്പൂരില്‍ മോട്ടോര്‍ സൈക്കിളില്‍ എത്തിയ രണ്ട് അജ്ഞാതര്‍ യുവാവിനെ വെടിവച്ചു കൊന്നു. നവീന്‍ അറോറയാണ് കൊല്ലപ്പെട്ടത്. 

Advertisment

ഡോ. സാധു ചന്ദ് ചൗക്കിന് സമീപമുള്ള തന്റെ കടയില്‍ നിന്ന് നവീന്‍ വീട്ടിലേക്ക് നടക്കുമ്പോഴാണ് സംഭവം. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് യുവാക്കള്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.


ഉടന്‍ തന്നെ നവീനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ചു.

സംഭവത്തെത്തുടര്‍ന്ന്, എസ്എസ്പി ഭൂപീന്ദര്‍ സിംഗ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.


അക്രമികളെ തിരിച്ചറിയാന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എസ്എസ്പി ഉറപ്പുനല്‍കി.


നവീന്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ രണ്ട് അജ്ഞാതര്‍ വെടിവച്ചു കൊന്നു... ഞങ്ങള്‍ കേസ് അന്വേഷിക്കുകയും ടീമുകളെ വിന്യസിക്കുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നു. കുറ്റവാളികള്‍ നിയമപ്രകാരം ശിക്ഷിക്കപ്പെടും...' എന്ന് ഫിറോസ്പൂര്‍ എസ്എസ്പി ഭൂപീന്ദര്‍ സിംഗ് പറഞ്ഞു.  

Advertisment