പുരി: വെള്ളിയാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്ക് ശേഷം പുരിയില്‍ 500-ലധികം ഭക്തര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. കടുത്ത ചൂടും ഈര്‍പ്പവും തിരക്കുമാണ് ഒറ്റപ്പെട്ട ആരോഗ്യ അടിയന്തരാവസ്ഥകള്‍ക്കും പരിക്കുകള്‍ക്കും കാരണമായത്.
മെഡിക്കല്‍ സൗകര്യങ്ങളില്‍ 625 പേര്‍ക്ക് ചികിത്സ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ പലര്‍ക്കും ഛര്‍ദ്ദി, ബോധക്ഷയം, ചെറിയ പരിക്കുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു. ഭൂരിഭാഗം ആളുകള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഡിസ്ചാര്‍ജ് ചെയ്തു.
ഏകദേശം 70 പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും, ഒമ്പത് പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.
ബലഗണ്ടി പ്രദേശത്താണ് വലിയ തോതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത.; ഇവിടെ ബലഭദ്രന്റെ രഥം ഒരു മണിക്കൂറിലധികം കുടുങ്ങിയതോടെ വലിയ തിരക്ക് അനുഭവപ്പെട്ടു. ഈ തിരക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നിരവധി ഭക്തര്‍ക്ക് പരിക്കേറ്റു.
സര്‍ക്കാര്‍, സ്വകാര്യ സംഘടനകളില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകര്‍ പരിക്കേറ്റവരെ ഉടന്‍ ആശുപത്രികളിലേക്ക് മാറ്റാന്‍ സഹായിച്ചു.
ഒഡീഷ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കടുത്ത ചൂടും ഈര്‍പ്പമുള്ള കാലാവസ്ഥയുമാണ് മെഡിക്കല്‍ കേസുകള്‍ വര്‍ദ്ധിച്ചതിന് കാരണമെന്ന് വ്യക്തമാക്കി