/sathyam/media/media_files/2025/03/15/G459x05gjFX5OLxBhVXT.jpg)
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന വ്യക്തിയല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. തീരുവകളുടെ പേരില്‍ അമേരിക്ക ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍, ഡല്‍ഹിയില്‍ പ്രധാനമന്ത്രി മോദിയുമായി നടത്താനിരിക്കുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍, ഇന്ത്യാ-റഷ്യ ബന്ധത്തിന്റെ ഭാവി എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അഭിമുഖത്തില്‍ പുടിന്‍ നേരിട്ടു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ അദ്ദേഹം പ്രശംസിച്ചു. ഇന്ത്യയുടെ ഉറച്ച നിലപാട് ലോകം കണ്ടതാണെന്നും രാജ്യത്തിന് അതിന്റെ നേതൃത്വത്തില്‍ അഭിമാനിക്കാമെന്നും പുടിന്‍ പറഞ്ഞു.
റഷ്യയും ഇന്ത്യയും തമ്മിലുള്ള 90 ശതമാനത്തിലധികം ഉഭയകക്ഷി ഇടപാടുകളും വിജയകരമായി പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ 'സുഹൃത്തായ പ്രധാനമന്ത്രി മോദിയെ' കാണാന്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതില്‍ 'വളരെ സന്തോഷമുണ്ട്' എന്ന് പുടിന്‍ വ്യക്തമാക്കി. അടുത്ത കൂടിക്കാഴ്ച ഇന്ത്യയില്‍ വെച്ച് നടത്താന്‍ തങ്ങള്‍ സമ്മതിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us