'ലക്ഷ്യങ്ങൾ നേടിയ ശേഷം യുദ്ധം നിർത്തും'; യുക്രെയ്ൻ യുദ്ധം എപ്പോൾ അവസാനിക്കുമെന്നതിനോട് പ്രതികരിച്ച് പുടിൻ

എന്ത് വിലകൊടുത്തും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ റഷ്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

New Update
Untitled

ഡല്‍ഹി: യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചത് റഷ്യയല്ലെന്ന് വ്യക്തമാക്കി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സ്വാധീനത്തില്‍പ്പെട്ട യുക്രെയ്‌നാണ് റഷ്യയെ നിലവിലെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിച്ച ശേഷം റഷ്യ യുദ്ധം അവസാനിപ്പിക്കുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

Advertisment

നിരവധി പ്രദേശങ്ങളില്‍ റഷ്യന്‍ ഭാഷ നിരോധിച്ചും, അവിടുത്തെ ആളുകളെ അമ്പലങ്ങളില്‍ നിന്നും പള്ളികളില്‍ നിന്നും അകറ്റിയും യുക്രെയ്ന്‍ റഷ്യന്‍ താല്‍പ്പര്യങ്ങളെ ഹാനികരമായി ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.


എന്ത് വിലകൊടുത്തും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ റഷ്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.


'ഞങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവിടെ താമസിക്കുന്ന ഞങ്ങളുടെ ആളുകളെ സംരക്ഷിക്കുന്നതിനും ഞങ്ങളുടെ പരമ്പരാഗത മൂല്യങ്ങളും റഷ്യന്‍ ഭാഷയും സംരക്ഷിക്കുന്നതിനും റഷ്യ തീരുമാനമെടുത്തിട്ടുണ്ട്, അത് തീര്‍ച്ചയായും ചെയ്യും,' പുടിന്‍ പറഞ്ഞു.


യുക്രെയ്ന്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയെ നിരോധിക്കുകയും മറ്റു പല സ്ഥാപനങ്ങളും പിടിച്ചെടുക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആ പ്രദേശങ്ങളില്‍ റഷ്യയുടെ സ്ഥാനം ഉറപ്പിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ പോരാടുന്നതെന്നും പുടിന്‍ പറഞ്ഞു.

Advertisment