New Update
/sathyam/media/media_files/2025/12/06/putin-2025-12-06-14-23-56.jpg)
ഡല്‍ഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ധ്രുവനക്ഷത്രം പോലെ സുദൃഢമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുനേതാക്കളും തന്ത്രപരമായ പങ്കാളിത്തം ആവര്‍ത്തിച്ച് ഉറപ്പിച്ചത്.
Advertisment
റഷ്യയില്‍ നിന്നുള്ള ഇന്ധന വിതരണം, റഷ്യന്‍ പൗരന്മാര്‍ക്കുള്ള വിസ ഇളവുകള്‍, യുക്രൈന്‍ യുദ്ധം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ ഇരുനേതാക്കളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
ഇന്ത്യയ്ക്ക് ആവശ്യമായ ഇന്ധനവും ഊര്‍ജ്ജവും തടസ്സമില്ലാതെ നല്‍കുന്നത് തുടരുമെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉറപ്പുനല്‍കി.
ഊര്‍ജ്ജ സുരക്ഷ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ശക്തമായ അടിത്തറയാണെന്നും ഈ സഹകരണം തുടരുമെന്നും ഇരുനേതാക്കളും വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us