/sathyam/media/media_files/2025/11/20/putin-2025-11-20-15-00-25.jpg)
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ ഈ ഡിസംബറില്‍ സ്വീകരിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതിനിടെ പ്രതിരോധ സഹകരണം നയതന്ത്രപരമായ ചര്‍ച്ചകളുടെ കേന്ദ്രമായി.
പുടിന്റെ ന്യൂഡല്‍ഹി സന്ദര്‍ശന വേളയില്‍ പ്രതിരോധ മേഖലയില്‍ വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനായുള്ള നയതന്ത്രപരമായ മുന്നൊരുക്കങ്ങള്‍ ഇതിനകം നടക്കുകയാണ്.
വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ മോസ്‌കോയില്‍ പ്രസിഡന്റ് പുടിന്‍, വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും 48 മണിക്കൂറിനുള്ളില്‍ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
പുടിന്റെ ഏറ്റവും അടുത്ത ഉപദേഷ്ടാക്കളിലൊരാളായ നിക്കോളായ് പട്രുഷേവ് ഉച്ചകോടിക്ക് മുന്നോടിയായി നിലപാടുകള്‍ ഏകോപിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
അഞ്ചാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനമായ സു-57ന്റെ പൂര്‍ണ്ണ ലൈസന്‍സുള്ള ഉത്പാദനം നിയന്ത്രണങ്ങളില്ലാത്ത സാങ്കേതിക കൈമാറ്റത്തോടെ ഇന്ത്യയില്‍ നടത്താന്‍ വാഗ്ദാനം റഷ്യ ചെയ്തു. പാശ്ചാത്യ പ്രതിരോധ പങ്കാളികളാരും ഇന്ത്യക്ക് ഇത്രയധികം സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടില്ല.
റോസോബോറോണ്‍ എക്‌സ്‌പോര്‍ട്ട് പ്രതിനിധി പറയുന്നതനുസരിച്ച്, റഷ്യയില്‍ നിര്‍മ്മിച്ച സു-57ഇ ഫൈറ്റര്‍ ജെറ്റുകളുടെ പ്രാരംഭ വിതരണവും തുടര്‍ന്ന് സാങ്കേതിക കൈമാറ്റത്തോടെ ഇന്ത്യയില്‍ പൂര്‍ണ്ണമായ നിര്‍മ്മാണവുമാണ് റഷ്യ നിര്‍ദ്ദേശിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us